ഹരിപ്പാട്: നങ്ങ്യർകുളങ്ങരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കെ.ടി ജലീലിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടുകയും കാറിലേക്ക് ചീമുട്ട എറിയുകയും ചെയ്തു. പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മന്ത്രി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് വാഹനം തടഞ്ഞത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ എ.ഇ. മുഹമ്മദ്‌ അസ്‌ലം, ആനന്ദ നാരായണൻ, സുജിത് സി.കുമാരപുരം, അനന്തു, റോഷൻ എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം പ്രവർത്തകരാണ് വാഹനം ഉപരോധിച്ചത്. അറസ്റ്റിലായ പ്രവർത്തകരെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.