ആലപ്പുഴ: പ്രകൃതിക്ഷോഭത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുക, പെർമിറ്റ് മണ്ണെണ്ണ അടിയന്തരമായി വിതരണം ചെയ്യുക, ഭക്ഷ്യധാന്യകിറ്റ് ഉൾനാടൻ മേഖലയിലെ തൊഴിലാളികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയതിച്ച് ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി​ എൻ.ആർ.ഷാജി മുഖ്യപ്രഭാഷണം നടത്തി. ആർ.സജിമോൻ, കെ.കെ.പ്രകാശൻ, ഡി.ഭുവനേശ്വരൻ, അരുൺ, അനുരുദ്ധൻ, സന്തോഷ് എന്നിവർ സംസാരിച്ചു.