ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ അമ്മയുടെ കൈയിൽ നിന്ന് വഴുതി തിരയിൽപ്പെട്ട് കടലിൽ കാണാതായ രണ്ടര വയസുകാരനുവേണ്ടി കോസ്റ്റുഗാർഡിന്റെ സഹായത്തോടെ തിരച്ചിൽ ഊർജിതമാക്കി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷ്മണൻ-അനിത(മോളി) ദമ്പതികളുടെ മകൻ ആദികൃഷ്ണയാണ് തിരയിൽപ്പെട്ടത്. കോസ്റ്റ് ഗാർഡ്, പൊലീസ്, ലൈഫ് ഗാർഡ് എന്നിവർ ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. കടൽ ശമനമില്ലാതെ തുടരുന്നതിനാൽ ഇന്നലെയും മത്സ്യതൊഴിലാളികൾക്ക് വള്ളത്തിൽ തിരച്ചിൽ നടത്താനായില്ല. വൈകിയും ആദികൃഷ്ണയെ കണ്ടെത്താനായിട്ടില്ല.

ഞായറാഴ്ച ഉച്ച്ക്ക് 2.45നാണ് അനിത, മക്കളായ അഭിനവ് കൃഷ്ണ, ആദികൃഷ്ണ, അനിതയുടെ സഹോദരപുത്രനായ ഹരികൃഷ്ണൻ എന്നിവർ തിരയിൽപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അനിതയുടെ ബന്ധുവായ ആലപ്പുഴ സ്വദേശി ചാത്തനാട് ഇന്ദിരാ ജംഗ്ഷനിൽ താമസിക്കുന്ന ബിനു മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ആദികൃഷ്ണ കൂറ്റൻ തിരമാലയിൽപ്പെട്ടു പോയി. മൂന്ന് ദിവസം മുമ്പാണ് അനിതയും കുട്ടികളും കുടുംബവീടായ തൃശൂർ പൂവൻചിറ പുതിയ പറമ്പിൽ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ വീടായ ആലപ്പുഴ ചാത്തനാട് രാജി സദനത്തിൽ എത്തിയത്.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം സന്ധ്യയുടെ ഭർത്താവ് ബിനു വാഹനത്തിൽ ഇവരുമായി ആലപ്പുഴ ബീച്ചിൽ എത്തി. ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയം അനിതമോൾ കുട്ടികളുമായി തീരത്തേക്ക് പോയി. ഈ സമയം കടൽ കടൽ പ്രക്ഷുബ്ദ്ധമായിരുന്നു. തീരത്ത് നിന്ന് കുട്ടികളുമായി സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ നാലുപേരും പെട്ടു. കരച്ചിൽ കേട്ടെത്തിയ ബിനു ഇവരെ രക്ഷിക്കുന്നതിനിടെ അനിതമോളുടെ കയ്യിൽ നിന്ന് ആദി കൃഷ്ണ വഴുതിപ്പോ

വുകയായിരുന്നു.