ആലപ്പുഴ: ജില്ലയിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹിന്ദി ഡിപ്ലോമ കോഴ്സ്

അപ്പർ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു .ഫോൺ : 9446321496

കായംകുളം ഐടിഐ പ്രവേശനം

കായംകുളം ഗവ.ഐടിഐ യിൽ എൻ.സി.വി.ടി അംഗീകാരമുള്ള മെട്രിക്ക് ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്ട്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. ഫോൺ 0479-2442900

പുറക്കാട് ഐ.ടി.ഐയിൽ
പുറക്കാട് ഗവ.ഐ.ടി.ഐയിലേക്ക് 2020-21 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു എൻ.സി.വി.ടി. ട്രേഡുകളായ വെൽഡർ, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡു കളിലേക്ക് www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം . ഫോൺ: 04772298118