വള്ളികുന്നം: പുരോഗമന കലാസാഹിത്യസംഘം വള്ളികുന്നം പടിഞ്ഞാറ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനാവശ്യത്തിലേക്ക് വിദ്യാർത്ഥിനിക്ക് സ്മാർട്ട്ഫോൺ നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ സ്മാർട്ട്ഫോൺ വിദ്യാർത്ഥിനിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ഡോ.ലേഖ. എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. ഇലിപ്പക്കുളം രവീന്ദ്രൻ, അനിൽ നീണ്ടകര, രാജീവ് പുരുഷോത്തമൻ, രാജൻ മണപ്പള്ളി, റീന.ടി​. രഘുനാഥ്, റ്റി. രഞ്ജിത്, അഡ്വ. എൻ. എസ്. ശ്രീകുമാർ, അഡ്വ. എസ്.രാജേഷ്, സത്യൻ വള്ളികുന്നം, ശോഭ അന്തർജനം തുടങ്ങിയവർ സംസാരിച്ചു.