വള്ളികുന്നം: സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തി. ഉപവാസ സമരം കെപിസിസി ജനറൽ സെക്രട്ടറി എം.മുരളി.എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലീൽ അരീക്കര അദ്ധൃക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കറ്റാനം ഷാജി മുഖൃപ്രഭാഷണം നടത്തി. മഠത്തിൽ ഷുക്കൂർ, ജി.രാജീവ്കുമാർ, ശാനി ശശി, പി.രാമചന്ദ്രൻപിള്ള, വള്ളികുന്നം ഷൗക്കത്ത്, നന്ദനം രാജൻപിള്ള, ഇലഞിക്കൽപ്രകാശ്, സണ്ണി തടത്തിൽ,രാജുമോൻ വള്ളികുന്നം, രാധാകൃഷ്ണപിള്ള, ടി.കെ സൈനുദീൻ, എസ്.ലതിക, സി.അനിത, സുമാ രാജൻ,ലിബിൻഷാ, പേരൂർ വിഷ്ണു, സുബിൻ മണക്കാട് വിഷ്ണു മംഗലശ്ശേരി,ലിറ്റി,തുടങ്ങിയവർ സംസാരിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറി മീനു സജീവ്, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ഉത്തരാ ഉത്തമൻ, അഞ്ചനാ രാജൻ, ഉണ്ണിമായ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ മുഖൃപ്രഭാഷണം നടത്തി, സംസ്ഥാന ഭാരവാഹികളായ എൻ.പി.പ്രവീൺ, എംനൗഫൽ, ഔബി.രാജലക്ഷ്മി, അവിനാശ് ഗംഗൻ,എസ്.വൈ.ഷാജഹാൻ, മനുഫിലിപ്പ്, വിഷ്ണു ഹരിപ്പാട്,ലുഖ് മാൻ, സുഹൈൽ അൻസാരി, സൽമാൻ പൊന്നേറ്റിൽ സുഹൈർ വള്ളികുന്നം, തുടങ്ങിയവർ സംസാരിച്ചു