s

 അൺലിമിറ്റഡ് സർവ്വീസ് വ്യാപിപ്പിക്കുന്നു

ആലപ്പുഴ: എവിടെനിന്നും കയറാനും ഇറങ്ങാനും സൗകര്യമൊരുക്കുന്ന കെ.എസ്.ആർ.ടി.സി അൺലിമിറ്റഡ‌് സ്റ്റോപ്പ് ഓർഡിനറി സർവീസ് എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുന്നു.

ജില്ലയിൽ എടത്വ, തണ്ണീർമുക്കം ഡിപ്പോകളിലാണ് നിലവിൽ അൺലിമിറ്റഡ് സർവീസുള്ളത്. സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ ബസ് നിറുത്തുമോ എന്ന ആശങ്ക മൂലം പലരും കൈകാട്ടാൻ മടിക്കാറുണ്ട്. ആദ്യ ദിവസങ്ങളിലെ ആശങ്ക ഒഴിയുന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ. സ്റ്റോപ്പുകൾ ബാധകമല്ലെന്നതാണ് അൺലിമിറ്റ‌ഡ് സ്റ്റോപ്പ് സർവീസിന്റെ പ്രത്യേകത. രണ്ട് ദിവസത്തിനുള്ളിൽ ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ സർവീസ് ആരംഭിക്കും. തൊട്ടുപിന്നാലെ ആലപ്പുഴ ഡിപ്പോയിൽ നിന്നും അൺലിമിറ്റഡ് സ്റ്റോപ്പ് ബസ് പുറപ്പെടും. നിലവിൽ രണ്ട് ഷെഡ്യൂൾ വീതമാണ് സർവീസ് നടത്തുന്നത്.

.............................

അൺലിമിറ്റഡ് സ്റ്റോപ്പ് സർവീസ് വിജയകരമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ ആളുകൾ സർവീസിനെക്കുറിച്ച് കേട്ടറിഞ്ഞ് വരുന്നതേയുള്ളു. വരും ദിവസങ്ങളിൽ എല്ലാ ഡിപ്പോകളിലും പദ്ധതി ആരംഭിക്കും

അശോക് കുമാർ, ഡി.ടി.ഒ, ആലപ്പുഴ