yuvamorcha

ആലപ്പുഴ : സ്വർണക്കടത്ത് കേസിൽ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി. യുവമോർച്ച കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഷാംജിത്ത് ഷാജി അദ്ധ്യക്ഷതവഹിച്ചു, യുവമോർച്ച ജില്ലാ ട്രഷറർ അനൂപ് എടത്വ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുട്ടനാട് മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പറമ്പിശേരി മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ ബി.ജെ.പി സംസ്ഥാന സമിതി അംഗം ബിന്ദു വിനയകുമാർ, കർഷകമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ എം.ആർ. സജീവ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് വൈശാഖ് മിത്രക്കരി, അഭിജിത്ത്, ഉദയ രാജ് എന്നിവർ സംസാരി​ച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.