കായംകുളം: കായംകുളം ഗവ.ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകാരമുള്ള മെട്രിക്ക് ട്രേഡുകളിലേക്ക് ആഗസ്റ്റിൽ പ്രവേശനം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഡ്രാഫ്ട്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. അപേക്ഷകർക്ക് www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. പോർട്ടലിൽ നിന്ന് ആവശ്യമായ ഐ.ടി.ഐകൾ തി​രഞ്ഞെടുക്കാം. 100 രൂപ അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കണം. ട്രേഡ് ഓപ്ഷനുകൾ അതാത് ഐ.ടി.ഐ യിൽ നടത്തുന്ന കൗൺസി​ലിംഗ് സമയത്ത് നൽകാം. അപേക്ഷ സമർപ്പിച്ച ശേഷം നിശ്ചിത തീയതികളിൽ ഐ.ടി.ഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടിക, കൗൺസലിംഗ് തീയതി എന്നിവ പരിശോധിച്ച് ഐ.ടി.ഐ യിൽ ഹാജരാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 24. www.itikayamkulam.gov.in. ഫോൺ 0479-2442900.