മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിക്കുകയും മാവേലിക്കരയുടെ സാമൂഹിക, സാസ്കാരിക മേഖലകളിൽ ഇപ്പോഴും നിറസാന്നിദ്ധ്യവുമായ കെ.ഗംഗാധര പണിക്കരെ നൂറാം പിറന്നാൾ ദിനത്തിൽ മാവേലിക്കര ടി.കെ. മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയൻ ജോ. കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, ടൗൺ മേഖല ചെയർമാൻ അജി പേരാത്തേരി എന്നിവർ പങ്കെടുത്തു