കുട്ടനാട് : എസ്.എൻ.ഡി പി യോഗം ചെറുകര രണ്ടാം നമ്പർ ശാഖായോഗം വക മഹാദേവ ക്ഷേത്രത്തിലെ യജ്ഞശാലയുടെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. യോഗം കുട്ടനാട് യൂണിയൻ ചെയർമാൻ പി.വി ബിനേഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖ യോഗം പ്രസിഡന്റ് വി.ശിവദാസ് സ്വാഗതം പറഞ്ഞു .യൂണിയൻ വൈസ് ചെയർമാൻ എം ഡി ഓമനക്കുട്ടൻ സംഘടനാ സന്ദേശം നൽകി . കൺവീനർ സന്തോഷ് ശാന്തി മുഖൃ പ്രസംഗം നടത്തി .ശാഖ വൈസ് പ്രസിഡന്റ് ബെൻജിത്ത് കെ.നടേശൻ ,സെക്രട്ടറി ഇൻ ചാർജ് സാബു കെ.സി, യൂണിയൻ കമ്മിറ്റി അംഗം സി.കെ അജീഷ്, കമ്മിറ്റി അംഗങ്ങളായ മണാലാൽ,യു.സി ബിജു, ടി.ജി പൊന്നപ്പൻ, കെ.സി പുഷ്പൻ,പത്മകുമാരി, വനിതാ സംഘം പ്രസിഡന്റ് ടെസി ബിജു ,യൂത്ത് മൂവ്‌മെന്റെ് പ്രസിഡന്റ് ആഷിക് കെ.എസ്, എന്നിവർ സംസാ
രിച്ചു . ശാഖ മാനേജിംഗ് കമ്മിറ്റി അംഗം രതികാ ബോസ് നന്ദി പറഞ്ഞു .