അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടത്വ ആശാരി പറമ്പ് ശിവന്റെ മകൻ സജുവിനാണ് (39) പരിക്കേറ്റത്. കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ തിങ്കളാഴ്ച ഉച്ചക്ക് 2 ഓടെ ആയിരുന്നു അപകടം. കായംകളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.