ksdp

ആലപ്പുഴ: കെ.എസ്.ഡി.പിയുടെ ഫാക്ടറി ഔട്ട്‌ലെറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ആദ്യവില്പന നിർവഹിച്ചു. കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന അലോപ്പതി മരുന്നുകൾ, സാനിട്ടൈസർ, മാസ്ക്, പി.പി.ഇ കിറ്റ്, ബ്ലീച്ചിംഗ് പൗ‌ഡർ അടക്കമുള്ള ശുചീകരണ സാമഗ്രികൾ കമ്പനി വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭിക്കും. പൊതുമാർക്കറ്റിനെക്കാൾ 30 മുതൽ 70 ശതമാനം വരെ വിലക്കുറവുണ്ടാകും. ഉദ്ഘാടന ചടങ്ങിൽ കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു, മാനേജിംഗ് ഡയറക്ടർ എസ്.ശ്യാമള, ജില്ലാ പഞ്ചായത്തംഗം ജുമൈലത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ, കെ.ഡി.മഹീന്ദ്രൻ, കെ.ആർ.ഭഗീരഥൻ, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്തംഗം സേതുനാഥ്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.