ആലപ്പുഴ: മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ എന്നിവരുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ധർണ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, വൈസ് പ്രസിഡന്റ് ഷോളി സിദ്ധകുമാർ, സെക്രട്ടറി ആർ.ബേബി, ലത രാജീവ്, റോസ് രാജൻ, ജമീല തുടങ്ങിയവർ പങ്കെടുത്തു.