ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ നിൽപ്പ് സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷത വഹിച്ചു. ടി.വി. രാജൻ,സജിമോൾ ഫ്രാൻസിസ്,രമ തങ്കപ്പൻ,ഷോളി സിദ്ധകുമാർ,ആർ.ബേബി,ലതാ രാജീവ്,റോസ് ദലീമ,ജമീല ബീവി,റോസ് രാജൻ,ജാൻസി ഫ്രാൻസിസ്,അംബിക,രഹിയാനത്ത്, അമ്പിളിഅരവിന്ദ്,സരള,ശ്രീലേഖ,തുടങ്ങിയവർ സംസാരിച്ചു.