
കായംകുളം: നഗരസഭ പതിനാറാം വാർഡിലെ 76-ാം നമ്പർ അംഗൻവാടിക്ക് നിർമിച്ച പുതിയ കെട്ടിടം നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു .ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബാ ദാസ്,മുൻസിപ്പൽ സെക്രട്ടറി ജി.രാജേഷ്, ഉണ്ണി തോട്ടാശേരിൽ എന്നിവർ പങ്കെടുത്തു.