ഹരിപ്പാട്: മന്ത്രി കെ.ടി ജലീലിനെ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ പ്രതിഷേധിച്ച കേസിൽ പൊലീസ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സ്വീകരണം നൽകി. വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, ജില്ലാ വൈസ് പ്രസിഡൻറ് എ.ഐ മുഹമ്മദ് അസ്ലാം, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ, ജില്ലാ സെക്രട്ടറിമാരായ സുജിത്ത്.സി.കുമാരപുരം, ഷിയാസ് റഹീം, അനന്തനാരായണൻ, അനൂപ് പതിനഞ്ചിൽ, പ്രഭുൽ സോമൻ, ബിനു മല്ലാക്കര, ബിബിൻ ബാബു , അമീർ, ശ്രീജിത്ത് , അൻസിൽ എന്നീ പ്രവർത്തകർക്കാണ് ജാമ്യം അനുവദിച്ചത്. അഡ്വ. വി. ഷുക്കൂർ ഹാജരായി. ജാമ്യം അനുവദിച്ച പ്രവർത്തകർക്ക് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കു സമീപം സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം.ആർ ഹരികുമാർ, എസ്.വിനോദ്കുമാർ, കെ.കെ രാമകൃഷ്ണൻ, എം.ബി അനിൽ മിത്ര, ശ്രീവിവേക്, റെൻജി വെങ്ങാലി തുടങ്ങിയവർ സംസാരിച്ചു.