ആലപ്പുഴ: കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഹോം ഐസോലേഷനിലിരിക്കാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗിയുടെ പൂർണ സമ്മതത്തോടെ മാത്രമേ ഹോം ഐസോലേഷൻ നിർദ്ദേശിക്കുകയുള്ളൂ. രോഗിക്ക് റൂം ഐസോലേഷനുള്ള സൗകര്യമുണ്ടെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉറപ്പാക്കണം. ഗർഭിണികൾ, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാർ, മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ ഇവർക്ക് ഹോം ഐസോലേഷൻ അനുവദിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
#ഹോം ഐസോലേഷനിലുള്ള
കൊവിഡ് രോഗികൾ ശ്രദ്ധിക്കേണ്ടത്
രോഗി താമസിക്കുന്ന വീട് വാർഡ് തല ജാഗ്രത സമിതിയുടെ നിരീക്ഷണത്തിലായിരിക്കും.
12 വയസിന് താഴെയുള്ള കുട്ടികളുടെ കൂടെ ഒരാളെ ഒപ്പം റൂം ഐസോലേഷനിൽ താമസിപ്പിക്കും
താമസിക്കുന്ന മുറി വായു സഞ്ചാരമുള്ളതും ടോയ്ലറ്റ് ചേർന്നുള്ളതുമായിരിക്കണം.
റൂം ഐസോലേഷനിൽ രോഗി ഉള്ള വീട്ടിൽ നിന്നും പ്രായമുള്ളവരെയും ഗുരുതര രോഗമുള്ളവരെയും മാറ്റിപ്പാർപ്പിക്കണം
രോഗിക്ക് വീട്ടിലെ മറ്റ് അംഗങ്ങളുമായി യാതൊരു സമ്പർക്കവും പാടില്ല
രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ, ടോയ്ലറ്റ്, മറ്റ് സ്പർശന തലങ്ങൾ എന്നിവ നിത്യവും അണുവിമുക്തമാക്കണം.
രോഗി സമീകൃത ആഹാരം കൃത്യസമയത്ത് കഴിക്കണം
ധാരാളം ചെറു ചൂടുവെള്ളവും, വീട്ടിൽ ലഭ്യമായ മറ്റ് പാനിയങ്ങളും കുടിക്കണം
നന്നായി ഉറങ്ങുകയും വിശ്രമിക്കുകയും വേണം
പനി, ചുമ, ശ്വാസം മുട്ടൽ, മണം തിരിച്ചറിയാതിരിക്കുക തുടങ്ങി ലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കണം
അപകട സൂചനകൾ , ലക്ഷണങ്ങൾ പ്രകടമായാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം
നിത്യവും രക്തത്തിലെ ഓക്സിജൻ അളവ് പൾസ് ഓക്സീമീറ്റർ ഉപയോഗിച്ച് പരിശോധിച്ച് രേഖപ്പെടുത്തി വയ്ക്കണം
വിവരങ്ങൾ ഫോണിലൂടെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.
രോഗിയും ശുശ്രൂഷിക്കുന്ന ആളും മൂന്ന് പാളികളുള്ള മാസ്‌ക് ധരിക്കണം, അകലം പാലിക്കണം
രോഗി തന്നെ ധരിക്കുന്ന വസ്ത്രങ്ങൾ കുളിമുറിയ്ക്കുള്ളിൽ തന്നെ കഴുകണം
കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചോ സാനിട്ടൈസർ ഉപയോഗിച്ചോ ശുദ്ധമാക്കണം
മാസ്‌ക്, മറ്റ് മാലിന്യങ്ങൾ തുടങ്ങിയവ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യണം
വീട്ടിലെ മറ്റ് അംഗങ്ങളും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.
ശാരീരിക അസ്വാസ്ഥ്യമോ രോഗ ലക്ഷണങ്ങളോ ഉണ്ടായാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം
..............................
കോവിഡ് സമ്പർക്ക വ്യാപനത്തിന്റെ ഈ സാഹചര്യത്തിൽ പരിശോധനയ്ക്ക് വിധേയരാകുന്നതിൽ മടി കാണിക്കരുത്. പ്രകടമായ ലക്ഷണങ്ങളില്ലാതെയും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ പരിശോധന നിർദ്ദേശിക്കപ്പെടുന്നവർ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണം.
ജില്ലാ മെഡിക്കൽ ഓഫീസർ