ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാതെ രാജ്യത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകൾക്ക് കൈമാറുവാനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മുല്ലക്കൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഞ്ചലോസ്. വെങ്കിടേഷ് അദ്ധ്യക്ഷനായി. ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ സമരം നടന്നു.