a

മാവേലിക്കര: കരാർ ജീവനക്കാരനെ കോളേജ് വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി പാലപ്പാളം കുട്രുത്താനി ഇച്ചൻ വില്ലയിൽ മാസില്ല മണിയെ (55) യാണ് ഇന്നലെ രാവിലെ കല്ലുമല മാർ ഇവാനിയോസ് കോളേജ് വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ കോൺട്രാക്ടർ അഗസ്റ്റിന്റെ തൊഴിലാളിയായ ഇയാൾ രാവിലെ പണിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നെന്ന് തൊഴിലാളികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
മാർ ഇവാനിയോസ് കോളേജിൽ നിർമ്മാണ ജോലിക്കെത്തിയ ഇയാൾ കോളേജിനോട് ചേർന്നുള്ള പള്ളിയുടെ വളപ്പിലെ തൊഴിലാളികൾക്കുള്ള ഷെഡ്ഡിലാണ് താമസിച്ചിരുന്നത്. 5 വർഷമായി കേരളത്തിൽ ജോലി ചെയ്തുവരികയാണ്. ക്രിസ്മസിന് നാട്ടിൽ പോയ ശേഷം ജനുവരിയിൽ തിരികെ വന്ന ഇയാൾക്ക് കോവിഡ് കാരണം പിന്നീട് നാട്ടിൽ പോകാനായില്ല. ഭാര്യ: തങ്കമ്മാൾ. മക്കൾ: ആൽഫ്രഡ്, വിമൽ, പരേതനായ അലക്സ്, അനിൽ. മൃതദേഹം ഇടപ്പോൺ ജോസ്കോ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.