മാവേലിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 26 യു.പി സ്കൂളുകളിൽ സയൻസ് ലാബ് ക്രമീകരിക്കും. ഓരോ സ്കൂളുകളിലും ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് പ്രത്യേകമായി 3 ലാബാണ് തയ്യാറാക്കുന്നത്. ഇന്ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ.രഘുപ്രസാദ് വിതരണ ഉദ്ഘാടനം നിർവ്വഹിക്കും.