s

പൂച്ചാക്കൽ: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. അനൂപ് വത്തിവീട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്തംഗങ്ങളായ പി.വി റെജിമോൻ ,എൻ.പി പ്രദീപ് ,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസഫ് വടക്കേക്കരി, യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.എസ്.രാജേഷ്, ഡി.സി.സി അംഗം സിബി ജോൺ, ബ്ലോക്ക് ഭാരവാഹികളായ സുദർശൻ മാധവപള്ളി, സണ്ണി പുതിയേടത്ത്, മോഹനൻപിള്ള, കൈലാസൻ ,അരുൺ മാധവപള്ളി, അരുൺകുമാർ കെ.പി പ്രസാദ് എന്നിവർ പങ്കെടുത്തു.