ആലപ്പുഴ : ഗ്രന്ഥശാല വരാഘോഷത്തിന്റെ ഭാഗമായി പഴവീട് വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ കൈതവന ജാഗരിത എന്ന സംഘടന, വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി ഗ്രന്ഥശാലയ്ക്ക് ടിവി സമ്മാനിച്ചു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ബാലൻ സി. നായർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജാഗരിത പ്രസിഡന്റ് ടി. ആർ. ആസാദ്, സെക്രട്ടറി വിജയൻ പിള്ള, ചന്ദ്രമതി, സുകുമാര മേനോൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി പി. വിശ്വനാഥ് നന്ദി പറഞ്ഞു.