ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. കോവിഡ്നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷേത്ര സേവ പന്തലിൽ ലളിതമായ ചടങ്ങുകൾ മാത്രമാണ് നടന്നത്. പാരായണവും യജ്ഞവേദിയിലെ ആചാരങ്ങളും മുടക്കമില്ലാതെ പൂർത്തിയാക്കി. നൂറനാട് പുരുഷോത്തമൻ ,പടനിലം സുഭാഷ് എന്നിവരായിരുന്നു യജ്ഞ പൗരാണികർ. യജ്ഞഹോതാവായി ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണുവും അനീഷും പങ്കെടുത്തു.