അമ്പലപ്പുഴ: മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹം കടന്നു പോയപ്പോൾ കരിങ്കൊടി കാണിച്ചതിന് അമ്പലപ്പുഴ പൊലീസ് 15 പേർക്കെതിരെ കേസെടുത്തു.ഇന്നലെ രാത്രി 7.45 ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിനു സമീപമായിരുന്നു സംഭവം.ബി.ജെ.പി പ്രവർത്തകരായ അരുൺ, ഹരിക്കുട്ടൻ, നിമിൽ രാജ്, അശോകൻ, ആനന്ദൻ എന്നിവർക്കെതിരെയും, കോൺഗ്രസ് പ്രവർത്തകരായ എ.ആർ.കണ്ണൻ, ദിൽജിത്ത്, മുരളീകൃഷ്ണൻ, എം.എ.ഷഫീക്, റിയാസ്, മാഹീൻ, ഷിഹാബ്, ഫഹാസ്, നജീഫ് ,അനൂപ് എന്നിവർക്കെതിരെയുമാണ് കേസെടുത്തത്.