അമ്പലപ്പുഴ : ഇന്നലെ തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയ 93 പേരിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു . ആശുപത്രിയിലെ ഗ്രേഡ് 2 സ്റ്റാഫിനും തകഴിയിലെ മെഡിക്കൽ സ്റ്റോർ ഉടമയായ ഭർത്താവിനും രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ആശുപത്രിയിൽ ജോലിക്ക് എത്തിയിരുന്നത്.തുടർന്ന് ഒരാഴ്ച അവധിയായിരുന്നു.11 ജീവനക്കാരെയും ആശാ പ്രവർത്തകരെയും പരിശോധനക്ക് വിധേയമാക്കി.