കറ്റാനം:കട്ടച്ചിറ കുറുമുളത്ത് വിജയൻ ഉണ്ണിത്താന്റെ വീട് കുത്തിത്തുറന്ന് മോഷണശ്രമം. വീടിന്റെ മുൻവശത്തെ ഇരുമ്പ് ഗ്രില്ലും കതകും തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന നാല് അലമാരകൾ കുത്തി തുറന്നു.കട്ടിലിനടിയിലെ ലോക്കറും തകർത്തു. അലമാരയിൽ പഴ്സിൽ സൂക്ഷിച്ചിരുന്ന 1000 രൂപ നഷ്ട്ടപ്പെട്ടു. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണശ്രമം നടന്നത്.