കറ്റാനം : കൊവിഡ് 19 ബ്രേക്ക് ദി ചെയിന്റെ ഭാഗമായി പോപ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് യൂണിറ്റിലെ അംഗങ്ങൾ ജില്ലാ കളക്ടറേറ്റിലേക്ക് നൽകുവാൻ വേണ്ടി സ്വരൂപിച്ച അവശ്യ സാധനങ്ങൾ മാവേലിക്കര ജില്ലാ കാര്യാലയത്തിൽ വച്ച് കൈമാറി. മാസ്ക്, സാനിറ്റെസർ , ബക്കറ്റുകൾ , മഗ്ഗുകൾ , ബെഡ്ഷീറ്റുകൾ , സോപ്പ് , തോർത്ത് , ബ്രഷ് , പേന തുടങ്ങിയവയാണ് ശേഖരിച്ചത്. ജില്ലാ സെക്രട്ടറി രവി , ട്രഷറർ സുബ്രഹ്മണ്യൻ എന്നിവർ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻ്റ് അഡ്വ.എൻ. എം നസീർ , പ്രിൻസിപ്പൽ ഇൻ ചാർജ് സുമ .എസ്. മലഞ്ചെരുവിൽ , ഹെഡ്മാസ്റ്റർ ബിജു റ്റി. വർഗീസ് , സ്കൗട്ട് മാസ്റ്റർ സി. റ്റി. വർഗീസ് , ജോജി തോമസ് , സെലിൻ സ്കറിയ , ബിനു കെ സാമുവൽ , ജിജി പാപ്പച്ചൻ , അനന്ത കൃഷ്ണൻ , അനൂപ്, റോജൻ എന്നിവർ സംസാരിച്ചു.