മുതുകുളം: ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശിയായ അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.