അമ്പലപ്പുഴ: കൊവിഡ് ബാധിച്ച വീട്ടമ്മയെ ആശുപത്രിയിലേക്കു മാറ്റുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പി.എച്ച്.സി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ച പുറക്കാട് പതിനാലാം വാർഡിൽ പുന്തല പെരുമ്പള്ളി പറമ്പിൽ സഹദേവന്റെ ഭാര്യ ഓമന (59)യെ ആശുപത്രിയിലേക്കു മാറ്റുവാൻ തോട്ടപ്പള്ളി പി.എച്ച്.സിക്കും (കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ വന്ന വാർത്തയിൽ പുറക്കാട് പി.എച്ച്.സി എന്ന് തെറ്റായി ചേർത്തിരുന്നു) ആരോഗ്യ പ്രവർത്തകർക്കും വീഴ്ച പറ്റിയെന്നാണ് ബന്ധുക്കൾ ആരോപിച്ചത് .വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ച ഡയാലിസിസ് രോഗിയായ ഓമനയെ ഞായറാഴ്ചയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്.തിങ്കളാഴ്ച രാവിലെ 8 ഓടെ ഓമന മരിച്ചു. ഇതേത്തുടർന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്. എന്നാൽ പി.എച്ച്.സി അല്ല കൺട്രോൾ റും ജീവനക്കാരാണ് കൊവിഡ് പോസിറ്റീവ് ആയ രോഗികളെ ആശുപത്രിയിലേക്കു മാറ്റുന്നതെന്ന് തോട്ടപ്പള്ളി പി.എച്ച്.സി യിലെ ഡോ.സുരേഷ് പറഞ്ഞു.