കായംകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി പണം വെട്ടിക്കുറച്ചു വികസന പ്രവർത്തനങ്ങൾ തകർക്കുന്ന നടപടിയിലും സർക്കാരിന്റെ അഴിമതി ഭരണത്തിനും എതിരായി നഗരസഭാ കവാടത്തിൽ കോൺഗ്രസ് കൗൺസിലർമാർ സത്യാഗ്രഹ സമരം നടത്തി.

കെ.പി.സി.സി സെക്രട്ടറി ഇ.സമീർ ഉദ്ഘാടനം ചെയ്തു. അഡ്വ പി എസ് ബാബുരാജ്, കെ.രാജേന്ദ്രൻ, എ ജെ ഷാജഹാൻ, കെ പുഷ്പദാസ് , എം വിജയമോഹൻ , പി ശിവപ്രിയൻ അൻസാരി കോയിക്കലേത്ത് , കൃഷ്ണകുമാർ, ഷൈജു മുക്കിൽ എന്നിവർ പ്രസംഗിച്ചു.