ഹരിപ്പാട്: ക്ഷീര സഹകരണ സംഘങ്ങളിൽ കർഷകരിൽ നിന്ന് വാങ്ങുന്ന പാലിന്റെ റീഡിംഗിൽ വെട്ടിപ്പ് കാട്ടി കർഷകരെ കബളിപ്പിക്കുന്നുവെന്ന് ആക്ഷേപം. സംഘങ്ങളിൽ പാലളക്കുന്ന നൂറു കണക്കിന് കർഷകർ ഇത്തരത്തിൽ ചൂഷണത്തിനിരയാകുന്നുവെന്നാണ് ആക്ഷേപം.
പരിശോധനയിൽ മതിയായ റീഡിംഗ് ഇല്ലെന്ന കാരണം പറഞ്ഞ് 50 രൂപ ലിറ്ററിന് ലഭിക്കുന്നിടത്ത് 28 രൂപ വരെ നൽകുന്ന സംഘങ്ങളുണ്ടത്രെ.
റീഡിംഗിന്റെ പേരിൽ വില കുറച്ച് ബുക്കിൽ പതിച്ച ശേഷം അതേ പാൽ കർഷകന്റെ മുന്നിൽ വച്ച് 50 രൂപ വിലയ്ക്ക് ആവശ്യക്കാർക്ക് മറിച്ചു വിൽക്കുന്ന സ്ഥിതിയുണ്ടെന്ന് കർഷകർ പറയുന്നു. കർഷകന് മതിയായ വില നൽകാതിരിക്കുകയും ഗുണഭോക്താക്കളിൽ നിന്നും പൂർണ വില ഈടാക്കുകയും ചെയ്യുന്ന ജീവനക്കാർ കർഷകനെ ചൂഷണം ചെയ്യുകയാണ്. ഇത് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്. ഇത്തരത്തിൽ വൻക്രമക്കേടാണ് സംഘങ്ങളിൽ നടക്കുന്നതെന്നാണ് ആരോപണം.
ക്ഷീര കർഷകരുടെ ബുക്കിൽ പതിക്കുന്ന വിലയും സംഘം രജിസ്റ്ററിൽ പതിയ്ക്കുന്ന വിലയും ഒന്നു തന്നെയാണോ എന്ന് പരിശോധിക്കണം ഇതാണ് പരിഹാരമെന്ന് കർഷകർ.
ക്ഷീര ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നത് സംഘം രജിസ്റ്റർ മാത്രമാണ്. അതിനാൽ ജീവനക്കാരുടെ പകൽക്കൊള്ള അറിയാൻ സംവിധാനങ്ങളില്ല. കർഷകരുടെ പാസ്ബുക്കും സംഘം രജിസ്റ്ററും ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കുകയും ഓഡിറ്റ് നടത്തുകയും വേണം. ഓണം പോലെയുള്ള കാലയളവുകളിൽ ഇൻസെന്റീവ് എന്ന പേരിൽ അളന്ന പാലിന് ലിറ്ററിന് ഒരു രൂപ എന്ന നിലയിൽ കിട്ടുന്നതാണ് മിൽമയിൽ നിന്ന് കർഷകർക്ക് കിട്ടുന്ന ആനുകൂല്യം. അധികം കർഷകർക്കും ലിറ്ററിന് 40 രൂപയിൽ താഴെയാണ് ലഭിക്കുന്നത്.
ക്ഷീരകർഷകരുടെ ആവശ്യം
ക്ഷീര കർഷകരുടെ ബുക്കിൽ പതിക്കുന്ന വിലയും സംഘം രജിസ്റ്ററിൽ പതിയ്ക്കുന്ന വിലയും ഒന്നു തന്നെയാണോ എന്ന് പരിശോധിക്കണം. ക്ഷീര ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നത് സംഘം രജിസ്റ്റർ മാത്രമാണ്. കർഷകരുടെ പാസ്ബുക്കും സംഘം രജിസ്റ്ററും ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കുകയും ഓഡിറ്റ് നടത്തുകയും വേണം.
സംഘങ്ങൾക്ക് ദോഷകരം
ലിറ്ററിൽ 10 രൂപയോളം വിട്ടു നൽകി എപ്പോഴെങ്കിലും കിട്ടുന്ന നാമമാത്ര ആനുകൂല്യങ്ങളെ കുറിച്ചും നഷ്ടപ്പെടുത്തുന്ന ഭീമമായ തുകയെ കുറിച്ചും ക്ഷീര കർഷകർ ബോധവാന്മാരായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി മാറിത്തുടങ്ങി തുടങ്ങി. ഇത് തോതിൽ സംഘങ്ങളിൽ പലളന്നിരുന്ന നിരവധി കർഷകർ ഹോട്ടലുകൾക്കും സ്വകാര്യ വ്യക്തികൾക്കും പാല് നൽകി സമാന്തര സംവിധാനങ്ങളിലേക്ക് കടന്ന് തുടങ്ങി. പാൽ നല്ല വില നൽകി വീടുകളിൽ നിന്നും സംഭരിച്ച് നാമമാത്ര ലാഭത്തിന് വിൽപന നടത്തുന്ന സ്വകാര്യ ഏജൻസികളും ഇന്ന് രംഗത്തുണ്ട്. ഇവർ വീട്ടിൽ വന്ന് പാൽ സംഭരിക്കുകയും ന്യായ വില ലഭിക്കുകയും സമയലാഭവും ലഭിക്കും എന്നതും കർഷകരെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
................
കാലിത്തീറ്റയ്ക്കുള്ള സബ്സിഡി വരെ ഗ്രാമപഞ്ചായത്തിന്റെ കരട് പദ്ധതിയിൽ പെടുത്തിയാണ് തയ്യാറാക്കുന്നത്. ക്ഷീര കർഷകർക്ക് റിവോൾവിംഗ് ഫണ്ട് നൽകുന്നത് ജില്ലാ പഞ്ചായത്തുമാണ്. ചുരുക്കത്തിൽ നഷ്ടം ക്ഷീര കർഷകർക്ക് മാത്രം. യന്ത്രക്കൊയ്ത്തു മൂലം മതിയായ വൈക്കോൽ സംഭരിച്ച് വയ്ക്കാൻ കഴിയാത്തതും തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ക്ഷീരകർഷകർ