ഹരിപ്പാട്: ആറാട്ടുപുഴ വട്ടച്ചാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇതുസംബന്ധിച്ച് ആലപ്പുഴ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി. തുടർന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.