കായംകുളം: കോൺഗ്രസ്‌ കണ്ടല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി. എൻ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബി. ചന്ദ്രസേനൻ ആദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണ കാർണവർ, എം. ലൈലജൻ, എസ്. ശിവപുത്രൻ, സുജിത് സുകുമാരൻ, കെ. വിജയൻ, രമ്യ , സി. ശിവദാസൻ , എ. ഹരികുമാർ, എസ്. അനിലാൽ, വി. കെ സിദ്ധാർത്ഥൻ,ബി. ഷൈജു എന്നിവർ പ്രസംഗിച്ചു.