ph
കായംകുളം കണ്ണമ്പള്ളിഭാഗം 318-ാംനമ്പർ ശാഖായോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്ക് യൂണിയന്റെ ഗുരുകീർത്തി പുരസ്ക്കാരങ്ങൾ യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽവിതരണം ചെയ്യുന്നു

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കണ്ണമ്പള്ളിഭാഗം 318-ാംനമ്പർ ശാഖായോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്ക് യൂണിയന്റെ ഗുരുകീർത്തി പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.

യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ,വിഷ്ണുപ്രസാദ്,ശാഖാ സെക്രട്ടറി ബാബു,വൈസ് പ്രസിഡന്റെ് ബാബു ചെമ്പിലേത്ത്തുടങ്ങിയവർ സംസാരിച്ചു.