കായംകുളം: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറു സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എ. ത്രിവക്രമൻ തമ്പി പറഞ്ഞു.
പ്ലാൻഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിച്ചതിൽ പ്രതിഷേധിച്ച് ചിങ്ങോലി ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ കോൺഗ്രസ് നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ രാഷ്ട്രീയ സഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. എ.കെ.ജി സെന്ററിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് കള്ളക്കടത്തും,പിണറായിയുടെ നേതൃത്വത്തിൽ സ്വർണ്ണ കള്ളക്കടത്തുമാണ് കേരളത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്നതെന്നും തമ്പി പറഞ്ഞു.
. പഞ്ചായത്ത് പ്രസിഡന്റ് നിയാസ് ചിങ്ങോലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിത്ത് ചിങ്ങോലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസീം നാസർ എന്നിവർ പ്രസംഗിച്ചു.