ph

കായംകുളം:കീരിക്കാട് തെക്ക് മുഴങ്ങോടിയ്ക്കാവ് ശ്രീദേവി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണവും അനുമോദന യോഗവും നടന്നു.

മികച്ച കർഷകനായി ദേശീയ കാർഷിക കൗൺസിൽ തിരഞ്ഞെടുത്ത എം.ഗോപാലകൃഷ്ണപിള്ള, നാടക നടന്ന കൊറ്റിനാട്ട് സന്തോഷ് കുമാർ, തിലകരാജ്, സി.എൻ.എൻ നമ്പി എന്നിവരെ ആദരിച്ചു. കായംകുളം നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം എസ്. ആസാദ് ഉപഹാരങ്ങൾ വിതരണം ചെയ്തു. ജി.സന്തോഷ് കുമാർ, റെജിലാ നാസർ, ശങ്കരപിള്ള, എം.കെ പ്രദീപ്, വി.എസ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.