ഹരിപ്പാട്: ഗ്രന്ഥശാലാദിനാചരണത്തിന്റെ ഭാഗമായി എരിയ്ക്കാവ് ജയഭാരത് ലൈബ്രറിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. എരിക്കാവ് വിലയത്തിൽ ശ്രീനന്ദിനിക്ക് മെമ്പർഷിപ്പ് നൽകി ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ആർ.വിജയകുമാർ, വി.ദീപു .സതീശൻ, ഇക്ബാൽ, യു.ബിജു, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാല ദിനത്തിൽ പതാക ഉയർത്തലും അക്ഷരദീപം തെളിക്കലും സംഘടിപ്പിച്ചു.