dfth

ഹരിപ്പാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് വികസനം തടസ്സപ്പെടുത്തിയ പിണറായി സർക്കാരിനെതിരെ കോൺഗ്രസ് കുമാരപുരം, സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൂട്ട ധർണ്ണ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റെ കെ.സുധീർ അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. പി.ചന്ദ്രമോഹൻ, പി.ജി ഗോപി, കെ.രാജേഷ് ബാബു, തോമസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.