ഹരിപ്പാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് വികസനം തടസ്സപ്പെടുത്തിയ പിണറായി സർക്കാരിനെതിരെ ഹരിപ്പാട് നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് കൗൺസിലറന്മാർ നടത്തിയ സത്യാഗ്രഹം കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. എം.ആർ.ഹരികുമാർ, എം.കെ.വിജയൻ, എം.എം.ബഷീർ, കെ.എം.രാജു, എസ്.ദീപു, വിജയമ്മ പുന്നൂർമഠം, സുധാ സുശീലൻ, ബേബി ജോൺ, വൃന്ദ എസ്.കുമാർ, ബി.ബാബുരാജ്‌, എം.ബി.അനിൽ മിത്ര തുടങ്ങിയവർ സംസാരിച്ചു.