മുതുകുളം : ആറാട്ടുപുഴ മംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ വൻ അഴിമതിയെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ എ .ഷാജഹാൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു നിലവിൽ സ്കൂളിൽ പഠിക്കാത്ത കുട്ടികളുടെ രക്ഷാകർതൃ പ്രതിനിധികളെ മാത്രമുൾപ്പെടുത്തി എസ്.എം.സി യുടെ വൈസ് ചെയർമാനായ തന്നെയും മറ്റ് കമ്മറ്റി മെമ്പർമാരെയും ഒഴിവാക്കി തിടുക്കത്തിൽ സ്കൂൾ അധികാരികൾ നിർമ്മാണ പ്രവർത്തനത്തിനും നിലവിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിനും വേണ്ടി മാത്രം കമ്മറ്റി രൂപികരിച്ചതായി അറിയാൻ കഴിഞ്ഞു.ഇതിൽ ചില രാഷ്ട്രീയ പാർട്ടികളുടെ അജണ്ട ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം ഉണ്ട് .സർക്കാർ ഫണ്ടുപയോഗിച്ച് സ്കൂളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പാലിക്കേണ്ടതായ യാതൊരുവിധ നടപടികളും ഇവിടെ പാലിച്ചിട്ടില്ല .ഇത് സംബന്ധിച്ച് താനും രക്ഷകർത്താക്കളും വിദ്യാഭ്യാസ വകുപ്പിന് പാരാതി നൽകിയിരിക്കുകയാണ്.നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമന്നും ഷാജഹാൻ പറഞ്ഞു .