മാവേലിക്കര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഗണ്യമായി വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.സി.സി നിർദ്ദേശപ്രകാരം കോൺഗ്രസ്സ് ജനപ്രതിനിധികളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ മാവേലിക്കര ടൗൺ വെസ്റ്റ്, ഈസ്റ്റ് മണ്ഡലം സഭകൾ സംയുക്തമായി നഗരസഭക്ക് മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിത വിജയൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമലരാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എൽ മോഹൻലാൽ, നൈനാൻ.സി കുറ്റിശ്ശേരി, ഡി.സി.സി അംഗം അജിത് കണ്ടിയൂർ, പഞ്ചവടി വേണു, അനിവർഗീസ്, കുഞ്ഞുമോൾ രാജു തുടങ്ങിയവർ പങ്കെടുത്തു.