മാവേലിക്കര: അകാലത്തിൽ പൊലിഞ്ഞ കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ആലിന്റെ വടക്കതിൽ മഹേഷ് മോഹന്റെ സ്മരണാർഥം കുറത്തികാട് ചങ്ക്സ് സൗഹൃദകൂട്ടായ്മ പള്ളിക്കൽ ഈസ്റ്റ് സെന്റ് ജോൺസ് എം.എസ്.സി യു.പി.എസിൽ നിർമിച്ചുനൽകുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രസാന കറസ്പോൺഡന്റ് ജോർജ് ചരുവിള കോറെപ്പിസ്കോപ്പ നിർവഹിച്ചു. മഹേഷിന്റെ സ്വദേശത്തും വിദേശത്തുമുള്ള കൂട്ടുകാർ ചേർന്നു 2 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ ഇതിനായി ചെലവഴിക്കുന്നത്. സ്കൂൾ പ്രഥമാധ്യാപകൻ റിനോഷ് സാമുവേൽ, മുൻ പ്രഥമാധ്യാപകൻ വർഗീസ് തോമസ്, പി.ടി.എ പ്രസിഡന്റ് വർഗീസ് കുറത്തികാട്, ചങ്ക്സ് കൂട്ടായ്മ പ്രതിനിധികളായ ദിനു രാജ്, അരുൺ ആർ.ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. മഹേഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.