കൊല്ലം:ശ്രീനാരായണാഎംപ്ലോയീസ് ഫോറത്തിന്റെയും ശ്രീ നാരായണ പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതിയുടെയുംകൊല്ലം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിലുള്ള പത്രാധിപർ കെ.സുകുമാരൻ അനുസ്മരണവും ഗുരുവന്ദനം വിദ്യാഭ്യാസ അവാർഡ് വിതരണവും യോഗംജനറൽസെക്രട്ടറി വെള്ളാപ്പള്ളിനടേശൻ ഉദ്ഘാടനം
ചെയ്യും. 19 ന് വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയത്തിലെ ശ്രീനാരായണാ ധ്യാന മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോ-ഓർഡിനേ​റ്റർ പി.വി.രജിമോൻ അദ്ധ്യക്ഷനാകും.യോഗത്തിൽ കൊല്ലം മാടനട മാസ്റ്റേഴേസ് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ കൊവിഡ് 19 പ്രതിരോധ മരുന്നുവിതരണവും നടത്തും.കൊവിഡ് മാനദണ്ഡങ്ങൾപാലിച്ചായിരിക്കും യോഗം നടക്കുന്നത്.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഭരണഘടനാ വിരുദ്ധമായി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനാൽ ഭരണഘടന വിഭാവന ചെയ്ത അടിസ്ഥാനതത്വങ്ങൾ ലംഘിച്ചിരിക്കുന്നതിനാലാണ് മഹാനായ പത്രാധിപരുടെ കുളത്തൂർ പ്രസംഗത്തിന്റെ പ്രസക്തിയേറുന്നത്. സമ്മേളനത്തിൽ യോഗം കൗൺസിലർ പി.സുന്ദരൻ,യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ,ഇലക്ഷൻ കമ്മി​റ്റി ജനറൽ കൺവീനർ അനിൽ മുത്തേടം,ഡോ.കൃഷ്ണ കുമാർ
കേന്ദ്രസമിതിപ്രസിഡന്റ് എസ്.അജുലാൽ, സെക്രട്ടറി ഡോ.വി.ശ്രീകുമാർ,പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് ജി. ചന്തു, സെക്രട്ടറി കെ.എം.സജീവ്, വൈസ് പ്രസിഡന്റ് ഡോ.അനിതാ ശങ്കർ,ഫോറംയൂണിയൻ സെക്രട്ടറി ഡോ.എസ്. വിഷ്ണു,പ്രൊഫ.ജയചന്ദ്രൻ,ഡോ: ദയാനന്ദൻ എന്നിവർ പങ്കെടുക്കും.