കുട്ടനാട്: ജെട്ടിയിൽ അടുപ്പിക്കുന്നതിനിടെ കുറ്റിയിലിടിച്ച് ബോട്ടിന്റെ പലകയ്ക്ക് തകരാർ സംഭവിച്ച് ബോട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി.
ആലപ്പുഴയിൽ നിന്നു കാവാലം വഴി ചങ്ങനാശേരിക്ക് പോകുകയായിരുന്ന എ-9 ബോട്ടാണ് ഇന്നലെ വൈകിട്ട് 5.30ഓടെ കുട്ടമംഗലം കുപ്പപ്പുറം ഗ്രാമീണ ജെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടത്. ബോട്ടിൽ ഉണ്ടായിരുന്ന എട്ടു യാത്രക്കാരെ ബോട്ടിലെ ജീവനക്കാർ മറ്റൊരു ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. നാലേമുക്കാലോടെയാണ് ബോട്ട് ആലപ്പുഴയിൽ നിന്നു ചങ്ങനാശേരിയിലേക്ക് തിരിച്ചത്.