saj

പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ കോൺക്രീറ്റ് ജോലി ചെയ്യുന്നതിനിടെ, തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പാണാവള്ളി 11-ാം വാർഡിൽ വള്ളവശേരിയിൽ പരേതനായ രഘുവരന്റെ മകൻ സജി (46)യാണ് മരിച്ചത്. കുഴഞ്ഞുവീണയുടനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: രാജമ്മ. ഭാര്യ: ഷീബ. മക്കൾ: ശ്രീകണ്ഠേശ്വരം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികളായ അഭിജിത്ത്, അഭിജ.