mannar-ariya-prathisheday

മാന്നാർ : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കള്ള കേസ് ചുമത്തിയതിൽ പ്രതിഷേധിച്ച് മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി വിശ്വംഭരപണിക്കർ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു, പി എൻ ശെൽവരാജൻ, കെ നാരായണപിള്ള, ആർ സുരേന്ദ്രൻ, കെ എം അശോകൻ, ടി സുകുമാരി, കെ പി പ്രദീപ്, സി പി സുധാകരൻ, പി എ അൻവർ എന്നിവർ സംസാരിച്ചു.