ചേർത്തല:കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്ര സമുച്ചയ നിർമ്മാണ കമ്മറ്റി രൂപീകരണ യോഗം കണ്ടമംഗലം ആരാധനാലയത്തിൽ ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു.രണ്ടു കോടി രൂപാ ചിലവു വരുന്ന ക്ഷേത്രം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ യോഗം തീരുമാനിച്ചു.
ക്ഷേത്രം പൂർണ്ണമായും കൃഷ്ണശിലയിൽ തീർക്കുന്നതായിരിക്കും.അതോടൊപ്പം തഞ്ചാവൂർ ശിൽപ്പമാതൃകയിൽ പണികഴിപ്പിക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകാനായി അറുപത്തിയഞ്ചു പേരടങ്ങുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു.എൻ.രാമദാസ് (ചെയർമാൻ),സലിം ഗ്രീൻവാലി(വർക്കിംഗ് ചെയർമാൻ),
കെ.ഷാജി ചീഫ് കോ-ഓർർഡിനേറ്റർ,സുഗുണൻ ചൂഴാറ്റ്,ബേബി കുറുപ്പുപറമ്പ്,പി.എ.ബിനു,രാധാകൃഷ്ണൻ തേറാത്ത്,
ആർ.പൊന്നപ്പൻ എന്നിവർ വൈസ് ചെയർമാൻമാരും,സജേഷ് നന്ദ്യാട്ട് ജനറൽ കൺവീനറായും,കെ.കെ.രാജീവ് കൺവീനറും,അശോകൻ അത്തിക്കാട് ട്രഷററും,എൻ.എൻ.സജിമോൻ കോ-ഓർഡിനേറ്ററുമായ കമ്മറ്റി രൂപീകരിച്ചു.