കായംകുളം: കെ. പി. സി. സി. വിചാർ വിഭാഗ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക ഓസോൺ ദിനാചരണം ഇ.സമീർ ഉദ്‌ഘാടനം ചെയ്തു.

ദേശീയ കർഷക അവാർഡ് ജേതാവ് പുല്ലുകുളങ്ങര കൊറ്റിനാട്ട് ബംഗ്ലാവിൽ എം. ഗോപാലകൃഷ്ണനെ ആദരിച്ചു. അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌ അധ്യക്ഷനായി. ഡോ. പി. രാജേന്ദ്രൻ നായർ "ഓസോൺ സംരക്ഷണത്തിന് യുവ തലമുറയുടെ പങ്ക് " എന്ന വിഷയത്തിൽ വെബ്ബിനാർ നയിച്ചു. ഡി. സി. സി. സെക്രട്ടറി അലക്സ്‌ മാത്യു, വിചാർ വിഭാഗ് ജില്ലാ വർക്കിംഗ്‌ സെക്രട്ടറി എൻ. രാജ്‌നാഥ്, സെക്രട്ടറിമാരായ പ്രൊഫ:പി.പരമേശ്വരൻ പിള്ള, വർഗ്ഗീസ് പോത്തൻ, കണിശ്ശേരി മുരളി, ഗംഗാധരൻ നായർ, പ്രശാന്ത്, സന്തോഷ്, ഉഷ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.