അമ്പലപ്പുഴ: ബന്ധുവീട്ടിലെത്തിയ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് പൊഴിക്കര അന്നിക്കര വീട്ടിൽ മുഹമ്മദിൻ്റെ മകൻ ഷംസാദ്(32) ആണ് മരിച്ചത്. വണ്ടാനം കുറവൻ തോടിന് കിഴക്ക് വെമ്പാല മുക്കിന് സമീപത്തെ ബന്ധുവീടിനു സമീപം കഴിഞ്ഞ ദിവസം രാത്രി 8 ഓടെ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ ചലനമറ്റ നിലയിൽ ഷംസാദിനെ സമീപവാസികൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: സഹീറ. മകൻ: ഹംദാൻ.